വാട്സ്ആപ്പ് എന്നും മാറ്റങ്ങൾ പരീക്ഷിക്കുന്ന കൂട്ടത്തിലാണ്. വാട്സ്ആപ്പ് കാൾ പിന്നീട് അത് വീഡിയോ കാൾ കുറെ കഴിഞ്ഞപ്പോൾ വാട്സ്ആപ്പ് സ്റ്റാറ്റസ് അങ്ങനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ തന്റെ വരുതിയിലൊതുക്കിയ വാട്സാപ്പിന്റെ ഉപഭോക്താക്കളേറെയും വാട്സപ്പിനേക്കാളും മുതിർന്നവർ എന്നിട്ടും എല്ലാവരെയും നിയന്ത്രിക്കുന്നില്ലെ.
എന്നാൽ പലപ്പോഴും ചില ഫോർവേഡ് മെസ്സേജുകൾ കൊണ്ട് വാട്സപ്പിനോട് ദേഷ്യം തോന്നാറുണ്ട് കുറെ അനാവശ്യവും ആവർത്തന വിരസത ഉണ്ടാക്കുന്നതുമായ പല മെസ്സേജുകളും ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്യാറുണ്ട്. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. ഗ്രൂപ്പുകള്‍ക്ക് വിവരണം നല്‍കാനുള്ള ഓപ്ഷൻ ബീറ്റാ വേര്‍ഷനില്‍ വന്നിരുന്നു. കൂടാതെ, സ്റ്റിക്കര്‍ ഫീച്ചറും പരീക്ഷിച്ചിരുന്നു. ഗ്രൂപ്പ് അഡ്മിന്മാരെ നിയന്ത്രിക്കാനുള്ള ഓപ്ഷനും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനില്‍ ഇത് ലഭിക്കും . “ബീറ്റാ വേര്‍ഷന്‍” ചില ഉപയോക്താക്കളില്‍ ലഭ്യമായിട്ടുണ്ട്. കോപ്പിയടിച്ച് പേരുമാറ്റി കൊടുക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ‘പാര’യാകും. പുതിയ വേര്‍ഷനില്‍ വേറെയും ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ഗ്രൂപ്പുകളില്‍ നിന്നോ, മുന്‍പേ വന്നതോ ആയ മെസെജുകള്‍ ഫോര്‍വേഡ് ചെയ്താല്‍ “ഫോർവേഡഡ് മെസ്സേജ്” എന്ന നോട്ടിഫിക്കേഷനൊപ്പമായിരിക്കും ഷെയര്‍ ആവുക.
Also Read : വീട്ടിലെ സ്വിച്ചുകൾ ഓഫ് ആക്കാൻ ഇനി ഈ ആപ്പ് മതി
പ്രതികരിക്കാൻ ഇവിടെ എഴുതുക