പുത്തൻ എഡിഷന് “ആന്‍ഡ്രോയ്ഡ് ഒറിയോ ഗോ” പ്രഖ്യാപിച്ചു ഗൂഗിൾ. ആൻഡ്രോയിഡിന്റെ ഈ പുത്തൻ വേർഷൻ ഏറ്റുപിടിച്ചു നോക്കിയ 1, ആല്‍ക്കാടെല്‍ 1X, ZTE ടെമ്ബോ ഗോ ഫോണുകള്‍ പുറത്തിറങ്ങുകയും ചെയ്തു. ഇക്കൂട്ടത്തില്‍ ഒന്നാണ് “മൈക്രോമാക്സ് ഭാരത് ഗോ”. ഗൂഗിളുമായി കൈകോർക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മൈക്രോമാക്സ് ഭാരത് 5 വിപണി എത്തിയതിനു പിന്നാലെ “മൈക്രോമാക്സ് ഭാരത് ഗോ” അടുത്തമാസം ഇന്ത്യന്‍ വിപണി കീഴടക്കാൻ എത്തും.
4.5 ഇഞ്ച് FWVGA എല്‍സിഡി ഡിസ്പ്ലൈ , ക്വാഡ്കോര്‍ മീഡിയടെക് പ്രോസസ്സര്‍, 1 ജിബി റാം, 8 ജിബി സ്റ്റോറേജ് എന്നിവയാണ് “മൈക്രോമാക്സ് ഭാരത് ഗോ”യുടെ പ്രധാന സവിശേഷതകള്‍ ആണ്. ആന്‍ഡ്രോയ്ഡ് ഒറിയോയുടെപുത്തൻ പതിപ്പായ “ആന്‍ഡ്രോയ്ഡ് ഒറിയോ ഗോ” ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിന്റെ ഏറ്റവും മികച്ച സവിശേഷത . ഒരു ജി ബിയിലും അതിലും താഴെ റാമുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കായാണ് ഗൂഗിള്‍ “ഒറിയോ ഗോ” എന്ന പുത്തൻ എഡിഷന് വികസിപ്പിച്ചത്. മറ്റ് ഫോണുകള്‍ക്കൊപ്പം ലാവ Z50യും ഗൂഗിളിന്റെ ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് മാർച്ചോടെ ഇത് വിപണിയിലെത്തും.
മികച്ച സുരക്ഷാ സംവിധാനങ്ങളിൽ തീർത്ത ഫോൺ ആപ്പുകൾക്കും ഡാറ്റകൾക്കും സുരക്ഷ ഉറപ്പ് നൽകുന്നു. മെമ്മറി കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ആപ്പ് ആണ് ഫയല്‍സ് ഗോ.മുൻ ക്യാമറയും പിൻ ക്യാമറയും 5 MPയും ഫ്ലാഷും ഉൾപെടുത്തിയിട്ട് ഉണ്ട്. ജിമെയില്‍ ഗോ, മാപ്സ് ഗോ, ഫയല്‍ ഗോ, ക്രോം, ഗൂഗിള്‍ സെര്‍ച്ച് ഗോ, യൂട്യൂബ് ഗോ, അസിസ്റ്റന്റ് ഗോ, പ്ലേ സ്റ്റോര്‍, ഗൂഗിള്‍ കീബോര്‍ഡ് എന്നിവയും ഫോണില്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക