നമ്മുടെ ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ചേന നമുക്ക് ചെറു ചേനയാക്കി വിളവെടുക്കാം. സാധാരണയായി കുംഭമാസത്തിലാണ് (ഫെബ്രുവരി) മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർ ചേന നടുന്നത്. 8 മാസം കഴിഞ്ഞ് വിളവെടുക്കാം. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ ഡിസംബർ മാസാവസാനത്തോടെ ചേന നടാം.
വിളവെടുക്കുമ്പോൾ ശരാശരി ഒരു കിലോഗ്രാം തൂക്കമുള്ള ചേനകൾ ആണെങ്കിൽ അത് മുറിയ്ക്കാതെ ഷോപ്പിംഗ് കാർട്ടിൽ ഇടാൻ താല്‍പ്പര്യം കൂടും. അതിനായി എന്തുചെയ്യണം.
ചേന വിളവെടുക്കുമ്പോൾ ലഭിക്കുന്ന ചെറുവിത്തുകളില്‍ 100 ഗ്രാം എങ്കിലുമുള്ളവ തിരഞ്ഞെടുക്കണം. ഒന്നരയടി ആഴത്തിൽ ചാലുകീറി നന്നായി ചാണകപ്പൊടിയും ചാമ്പയും എല്ലുപൊടിയും അല്പം വേപ്പിൻ പിണ്ണാക്കും ചേർത്ത് മണ്ണ് നന്നായി അറഞ്ഞ് മേല്‍മണ്ണ് ചാലിലേക്ക് തിരിച്ചിട്ട് 100 ഗ്രാം വീതമുള്ള ചേന വിത്തുകൾ ഒരടി അകലത്തിൽ നടുക. അതിനു മുകളിൽ നന്നായി കരിയിലകൾ ഇട്ട് ചാല് മണ്ണിട്ടുമൂടുക. മണ്ണ് കൈകൊണ്ട് നന്നായി അമർത്തുക. മുളച്ച് ഒരു മാസം കഴിഞ്ഞ് മണ്ണ് ചെറുതായി ചിക്കി ചെറിയ അളവിൽ ചേർത്ത് മണ്ണടിപ്പിക്കുക.
7 മാസം കഴിയുമ്പോൾ വിളവെടുത്തു തുടങ്ങും. രണ്ട് വരികൾ തമ്മിലും വരിയിലെ വരിയിലെ രണ്ട് ചേനകള്‍ തമ്മിലും ഒരടി അകലം നല്കിയാൽ മതി. ഇത്തരത്തില്‍ ഒരു സെന്റിൽ നാനൂറോളം ചേനവിത്തുകൾ നടാം. ഏതാണ്ട് 300 കിഗ്രാം ചേന ഓണത്തിന് വിളവെടുക്കാം. ശരാശരി 30 രൂപ കിലോയ്ക്ക് ലഭിച്ചാൽത്തന്നെ 9000 രൂപ ലഭിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക