കേരള വിപണിയിലേക്ക് ടൊയോട്ടയുടെ സെഡാൻ യാരിസ് കാർ അവതരിപ്പിച്ചു. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലിൽ നടന്ന ചടങ്ങിലാണു വിപണി അവതരണം നടന്നത്. ടൊയോട്ടയുടെ ക്യുഡിആർ ടെക്നോളജി പ്രകാരമാണു യാരിസിന്റെ നിർമാണം.
പവർ ഡ്രൈവർ സീറ്റ്, ഏഴ് എസ്ആർഎസ് എയർ ബാഗുകൾ, റൂഫ് മൗണ്ടഡ് എയർ വെന്റ്സ്, ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, നാലു വീലിലും ഡിസ്ക് ബ്രേക്കുകൾ തുടങ്ങി സെഗ്മെന്റിലെ ഫീച്ചറുകളിൽ മികവു പുലർത്തുന്നതാണു പുതിയ മോഡലെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ സെയിൽസ് ആൻഡ് സർവീസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എം.എൻ. രാജ പറഞ്ഞു.
അടുത്ത മാസം മുതൽ യാരിസ് ബുക്ക് ചെയ്യാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക