പകൽ മാന്യന്മാരെ അരുവിക്കര പോലീസ് അറസ്റ്റുചെയ്തു. പകല്‍ സമയം പാചകവും രാത്രികാലങ്ങളില്‍ പിടിച്ചുപറിയും ഗുണ്ടാ പ്രവര്‍ത്തനങ്ങളും നടത്തിവന്ന ആറംഗസംഘത്തെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പേരൂര്‍ക്കട എ.കെ.ജി. നഗറില്‍ ഷാഫി മന്‍സിലില്‍ ഷാഫി, വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ അഞ്ചാംമട മേക്കതില്‍ വീട്ടില്‍ ഇരട്ട സഹോദരങ്ങളായ സുപന്‍, ഹരി, വിളപ്പില്‍ ചൊവ്വള്ളൂര്‍ ഇരട്ടക്കുളം ശിവാലയം വീട്ടില്‍ അച്യുലേയന്, കരകുളം തിരുവാതിര വീട്ടില്‍ സംഗീത് പ്രകാശ്, കരകുളം അയണിക്കാട് വാര്യക്കോണം അരുണ്‍ നിവാസില്‍ അഭിരാമന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കാച്ചാണിയില്‍ വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. കൊലപാതകം, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന കരകുളം കുന്നൂര്‍ശാല വാര്യക്കോണത്ത് പുത്തന്‍വീട്ടിലെ ഷെമീര്‍ എന്നു വിളിക്കുന്ന സെയ്ദാലിയുടെ സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
പകല്‍ സമയങ്ങളില്‍ കാറ്ററിങ് സര്‍വീസ് നടത്തുന്ന ഇവര്‍ രാത്രികാലത്ത് പിടിച്ചുപറിയും ഗുണ്ടാപ്രവര്ത്തനങ്ങളുമായിറങ്ങും. ഇവര്‍ക്കെതിരേ പരാതിപ്പെടുന്നവരുടെ വീടുകളില്‍ സംഘംചേര്‍ന്ന് ആക്രമിക്കുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക