അശ്വതി: കര്‍മ്മസംബന്ധമായി നേട്ടം ഉണ്ടാകും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്‍ത്ഥ്യവും ഉണ്ടാകും.കൂട്ടു ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താര്‍ച്ചന നടത്തണം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഭരണി: മാതൃഗുണം ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താത്പര്യം വര്‍ദ്ധിക്കും. അസാമാന്യമായ കര്‍മ്മകുശലത പ്രകടമാക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ഹനുമാന് സ്വാമിക്ക് വടമാല ചാര്‍ത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
കാര്‍ത്തിക: വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ശ്രീകൃഷ്ണന് പാല്പായസം കഴിപ്പിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
രോഹിണി: കര്‍മ്മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ കലഹത്തിന് സാദ്ധ്യതയുണ്ട്. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.ശാസ്താവിന് നീരാഞ്ജനം നടത്തുക. ചൊവ്വാഴ്ച പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ദിവസമല്ല.
മകയീരം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതൃപിതൃഗുണം ഉണ്ടാകും. നയനരോഗത്തിനു സാദ്ധ്യത. പ്രശസ്തിയും, സന്തോഷവും ഉണ്ടാകും.ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സന്താനങ്ങള്‍ മുഖേന മനഃസമാധാനം കുറയും. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിനു സാദ്ധ്യതയുണ്ട്. ഭാവികാര്യങ്ങളെ കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. കണ്ടക ശനികാലമായതിനാല്‍ പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം . നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ശിവന് ശംഖാഭിഷേകം നടത്തുക.തിങ്കളാഴ്ച ദിവസം അനുകൂലം.
പുണര്‍തം: വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. ഉന്നതാധികാരം കൈവരും.കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.പരീക്ഷകളില്‍ ഉന്നതവിജയം ലഭിക്കും ദമ്പതികൾ തമ്മില്‍ ഐക്യതയോടെ കഴിയും. കണ്ടക ശനികാലമായതിനാല്‍ വിദേശത്തു ജോലിചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണംചെയ്യേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂയം: കലാരംഗത്ത്പുതിയ അവസരങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. വാഹനലാഭം ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. സര്‍പ്പപ്രീതി വരുത്തുക. നാഗരാജക്ഷേത്ര ദര്‍ശനം ഉത്തമം ചൊവ്വാഴ്ച പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ദിവസമല്ല.
ആയില്യം: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും, മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാതാവില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. കഫരോഗത്തിന് സാദ്ധ്യതയുണ്ട്.ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. മണ്ണാറശ്ശാല ക്ഷേത്ര ദര്‍ശനം നടത്തുക. ചൊവ്വാഴ്ച പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ദിവസമല്ല.
മകം: പിതൃഗുണം ലഭിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. അനാവശ്യ സംസാരം ഒഴിവാക്കണം. ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകും. മുന്‍കോപം നിയന്ത്രിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം.
പൂരം: ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ബന്ധുസമാഗമം പ്രതീക്ഷിക്കാം. തൊഴിലില്‍ ശ്രദ്ധ ആവശ്യമായി വരും. അകന്നു നില്ക്കുന്ന ദമ്പതികള്‍ തമ്മില്‍ യോജിക്കാന്‍ കാലതാമസം നേരിടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മഹാലക്ഷ്മിയെ പൂജിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നല്ല സമയം. കണ്ടക ശനികാലമായതിനാല്‍ ശത്രുക്കള്‍ മുഖേന കേസുകളോ അപകീത്തിയോ സംഭവിക്കാം. ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
അത്തം: കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. കണ്ടകശനികാലമായതിനാല്‍ തസ്ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. മഹാഗണപതിക്ക് കറുക മാല ചാര്‍ത്തുക. ചൊവ്വാഴ്ച പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ദിവസമല്ല.
ചിത്തിര: കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കണ്ടകശനികാലമായതിനാല്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. നെയ്യ് വിളക്ക് നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചോതി: സാമ്ബത്തിക ലാഭം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകള്‍ അനുഭവപ്പെടും. ദമ്ബതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം.സുഹൃത്തുക്കളുമായി ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
വിശാഖം: ദാമ്ബത്യജീവിതം സംതൃപ്തമായിരിക്കും. ഗൃഹസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നല്‍കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
അനിഴം: പിതൃഗുണം ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.ദാമ്ബത്യജീവിതം സന്തോഷപ്രദമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ഏഴരശനികാലമായതിനാല്‍ സാമ്ബത്തിക ഇടപാടുകളില്‍ സൂക്ഷിക്കണം. ചാമുണ്ഡീ ദേവിക്ക് കുങ്കുമാര്‍ച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
കേട്ട: ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ഏഴരശനികാലമായതിനാല്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. നരസിംഹമൂര്‍ത്തിക്ക് പാനകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
മൂലം: പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. സാമ്ബത്തിക ഇടപാടില്‍ സൂക്ഷിക്കുക. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം ഉണ്ടാകും. ഏഴരശനികാലമായതിനാല്‍ ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങള്‍ നേരിടും.
പൂരാടം: സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യം ജനിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. ഏഴരശനികാലമായതിനാല്‍ ദാമ്പത്യജീവിതത്തില്‍ പല പ്രശ്നങ്ങളും ഉടലെടുക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും.ശ്രീ കൃഷ്ണന് കദളിപഴം നിവേദിക്കുക. ചൊവ്വാഴ്ച പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ദിവസമല്ല.
ഉത്രാടം: മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. അസാധാരണ വാക്സാമര്ത്ഥ്യം പ്രകടമാക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. ഏഴരശനികാലമായതിനാല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഗായത്രീ മന്ത്രം ജപിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
തിരുവോണം: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. സാമ്ബത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം. ക്ഷേത്രങ്ങളില്‍ അന്നദാനം നടത്തുക. വ്യാഴാഴ്ച ദിവസം ഹനുമാന് നാരങ്ങ, വെറ്റില മാല ചാര്‍ത്തുക.
അവിട്ടം: മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസുല്കണ്ഠപ്പെടും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും. ദുര്‍ഗ്ഗാ ദേവിക്ക് പട്ട് ചാര്‍ത്തുക, കളഭാഭിഷേകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിവാഹത്തിന് അനുകൂലസമയം. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മഹാഗണപതിക്ക് കറുക മാല ചാര്‍ത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: മനസിനു സന്തോഷവും സമാധാനവും ലഭിക്കും. ചെറുയാത്രകള് ആവശ്യമായി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ കാലതാമസം ഉണ്ടാകും.ശിവന് ധാര, കൂവളമാല ചാര്‍ത്തുക. ചൊവ്വാഴ്ച പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ദിവസമല്ല.
ഉത്രട്ടാതി: സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. സജ്ജനങ്ങളില്‍ നിന്നും സഹായം ലഭിക്കും.ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. അനാവശ്യമായ സംസാരം ഒഴിവാക്കുക. കണ്ടക ശനികാലമായതിനാല്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
രേവതി: സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. അസാധാരണ വാക്സാമര്ത്ഥ്യം പ്രകടമാക്കും. കണ്ടക ശനികാലമായതിനാല്‍ വിലപ്പെട്ടരേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക