രാജ്യാന്തര മൽസരത്തിനു കളമൊരുക്കി കാര്യവട്ടം. 2017 ലെ മൽസരത്തിനു ശേഷം വീണ്ടും വേദിയൊരുങ്ങുകയാണ്. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് മുംബൈയിലെ യോഗത്തിനുശേഷം ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 29നാണ് മത്സരം .
വെസ്റ്റ് ഇന്‍ഡീസുമായി ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ 5 ഏകദിന മത്സരമാണ് കാര്യവട്ടത്ത് നടക്കുക.2017ല്‍ നടന്ന ഇന്ത്യ ന്യൂസിലാന്റ് ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിനു പിന്നാലെയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് ഏകദിനത്തിനു കളമൊരുക്കുന്നത്.
ബിസിസിഐയുടെ 50ാമത് അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയാണ്. ഇതുകൂടാതെ ഇന്ത്യയിലെ ആദ്യ ഡിബിഒടി മോഡല്‍ ഔട്ട് ഡോര്‍ സ്റ്റേഡിയമെന്ന നേട്ടവും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനുണ്ട്.
ന്യൂസ്ലാന്റുമായി നവംബറില്‍ നടന്ന ട്വന്റി- ട്വന്റിക്ക് വലിയ സ്വീകാര്യത ലഭിച്ചു. 50000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം അന്ന് കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. ഈ ആവേശം അവസാനിക്കും മുൻപാണ് പുതിയ പ്രഖ്യാപനവുമായി ബിസിസിഐ രംഗത്തെത്തിയത്. 2015 ജനുവരിയിലാണ് സ്റ്റേഡിയം തുറന്നുകൊടുത്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക