ഇന്ന് പലയിടങ്ങളിലും കല്ല്യാണ വീടുകളിലെ സുഹൃത്തുക്കളുടെ ന്യൂജറേഷന്‍ കോപ്രായങ്ങള്‍ കൂടി വരികയാണ്. ഇത് സംബന്ധിച്ച് നിരവധി പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. കല്ല്യാണ വീടുകളില്‍ സുഹൃത്തുക്കളുടെ ആഘോഷങ്ങള്‍ അതിരുകടന്ന് ചെറുക്കനെ തട്ടിക്കൊണ്ടുപോകല്‍, വരനെയും വധുവിനെയും അപമാനിക്കല്‍, വരനെ തടഞ്ഞു നിര്‍ത്തല്‍, എന്നീ കോപ്രായങ്ങൾ അതിരു കടക്കുകയാണ്.
സുഹൃത്തുക്കള്‍ ചേര്‍ന്ന് ചടങ്ങിൽ നിന്ന് വരനെ നാലുമണിക്കൂര്‍ നേരം തടഞ്ഞു വെച്ചത് ബന്ധുക്കളില്‍ ഭീതിപടര്‍ത്തി. ഇന്നലെ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കടവത്തൂര്‍ സ്വദേശി നബീനിനെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് തടഞ്ഞു വെച്ചത്.
തുടര്‍ന്ന് വരന്റെ പിതാവ് കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ നബീനിന്റെ സുഹൃത്തുക്കളായ നബീല്‍, വയവേലിയില് സാദിഖ്, കതിരമ്മാക്കല് ഇസ്മായില്‍, മലയക്കണ്ടി ഫൗമീര്, അസീബ് കളത്തില്‍ എന്നിവരെ കൊളവല്ലൂര്‍ എസ്.ഐ ടി.വി ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക