ഒമ്പതാം ക്ലാസ് വിദ്യാർഥിനി പരീക്ഷയിൽ തോറ്റതിനു ജീവനൊടുക്കി. ചൊവ്വാഴ്ച വൈകുന്നേരം നോയിഡയിൽ ആണ് സംഭവം നടന്നത്. മയൂർ വിഹാറിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനി ഇകിഷ രാഘവ് ഷയാണ് ജീവനൊടുക്കിയത്.
മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് ഇകിഷ ജീവനൊടുക്കിയത്. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയുടെ മുറി പൂട്ടിയിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന ബന്ധുക്കൾ, കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അധ്യാപകർ വിദ്യാർഥിയുടെമേൽ വലിയ സമ്മർദമാണ് ചെലുത്തിയിരുന്നതെന്ന് ഇകിഷയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി. ഇവരുടെ സമ്മർദമാണ് ഇകിഷയുടെ മരണത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക