അമേരിക്കന്‍ ബിസിനസുകാരന്റെ പീഡന ശ്രമത്തില്‍ നിന്ന് രക്ഷപെടാൻ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നും റഷ്യന്‍ മോഡല്‍ എടുത്തുചാടി. ഏകതെറിന സ്റ്ററ്സ്യൂക് എന്ന 22കാരിയാണ് പീഡന ശ്രമത്തില്‍ നിന്ന് രക്ഷപെടാൻ എടുത്തു ചാടിയത് . ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മോഡലിനെ കത്തിയുമായി ബിസിനസുകാരന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
സ്ത്രീകൾക് നേരെയുള്ള അതിക്രമങ്ങൾ എല്ലാ മേഖലയിലും വർദ്ധിച്ചു വരുന്നു ഇതിനെതിരെയുള്ള പോരാട്ടങ്ങൾ നടക്കുന്നുമുണ്ട്. സംഭവത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച ബിസിനസ്കാരനെ ദുബായ് എയര്‍പോര്‍ട്ടിൽ തടഞ്ഞുവെച്ചു. അതേസമയം ആക്രമണത്തിനിരയായ മോഡല്‍ എസ്കോര്ട്ടായിരുന്നു എന്ന കിംവദന്തികള്‍ ഏകതെറിനയുടെ അമ്മ തള്ളിക്കളഞ്ഞു.
മോഡലിന് ജീവന് തിരിച്ചുകിട്ടിയെങ്കിലും നട്ടെല്ലൊടിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. ജീവനും അന്തസും കാത്തുരക്ഷിക്കുന്നതിനായി ആറാം നിലയില്‍ നിന്നും എടുത്തു ചാടിയ തന്റെ സുഹൃത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ഇറിന ഗ്രോസ്മാന് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ദുബായിലെ റഷ്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക