വിയര്‍പ്പ് നാറ്റം പലര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന് പോകുന്നവര്‍ ചില്ലറയല്ല. മറ്റുള്ളവരുടെ മുന്നില്‍ ചെല്ലാനുള്ള ബുദ്ധിമുട്ടും ചമ്മലും എല്ലാം ഈ ശരീര ദുര്‍ഗന്ധം നമുക്കുണ്ടാക്കിത്തരുന്നു. പ്രത്യേകിച്ച് കൈക്കുഴിയിലെ കറുപ്പില്‍ നിന്നും വിയര്‍പ്പ് ഗന്ധത്തില്‍ നിന്നും. എങ്ങനെ ഇതില്‍ നിന്നും രക്ഷ നേടാം എന്ന് നോക്കാം.
ശരീര ദുര്‍ഗന്ധം പലപ്പോഴും വില്ലനായി മാറാറുണ്ട്. എന്നാല്‍ അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നാരങ്ങ നീര് കൈക്കുഴയില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല ഒന്നാണ് നാരങ്ങ നീര്.
പൗഡര്‍ ഉപയോഗിക്കാതിരിയ്ക്കുകയാണ് മറ്റൊന്ന്. പലരുടേയും ശീലങ്ങളില്‍ ഒന്നാണ് കുളി കഴിഞ്ഞാല്‍ കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്. എന്നാല്‍ ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക എന്ന കാര്യത്തില്‍ സംശയമില്ല.
ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് കക്ഷത്തിലെ കറുപ്പകറ്റാം. കുളിക്കുന്നതിനു മുന്‍പ് അല്പം ബേക്കിംഗ് പൗഡര്‍ കറുത്ത നിറമുള്ള സ്ഥലത്ത് തേച്ചു പിടിപ്പിക്കുക. ഇത് നിറം വര്‍ദ്ധിപ്പിക്കും.
ഒലീവ് ഓയില്‍ ഇത്തരത്തില്‍ ചര്‍മ്മത്തെ വെളുപ്പിക്കുന്ന ഒന്നാണ്. ഒലീവ് ഓയില്‍ കുളിയ്ക്കുന്നതിനു മുന്‍പ് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അല്പസമയത്തിനു ശേഷം കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക