അങ്കമാലി ഡയറീസിലുടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വര്‍ഗ്ഗീസിന്റെ “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” മാര്‍ച്ച് 31നു പ്രദര്‍ശനത്തിനെത്തും. അങ്കമാലിയിലെ വില്ലനായി വേഷമിട്ട ടിറ്റോ വില്‍സണും ചിത്രതിലുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും എത്തുന്നു. ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ലിജോ.
ആന്റണിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍”. ചിത്രത്തില്‍ കോട്ടയം കാരനായാണ് ആന്റണിയെത്തുന്നത്. ഫിനാന്‍സ് കമ്പനി മാനേജറുടെ വേഷമാണ് ആന്റണിയ്ക്ക്. ഒരു രാത്രിയിലെ സംഭവം കൊണ്ട് അയാളുടെ ജീവിതം മാറ്റി മറിയ്ക്കുന്നതും പ്രശ്നപരിഹാരവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ചിത്രത്തിന്റെ പ്രോമോയ്ക്കും മോഷന്‍ പോസ്റ്ററിനും വന്‍സ്വീകാര്യതയായിരുന്നു ലഭിച്ചത്. നവാഗതനായ ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. ലിജോയുടെ അസോസിയേറ്റ് കൂടിയായിരുന്നു ടിനു. ദിലീപ് കുര്യൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ആന്റണിയെ കൂടാതെ വിനായകനും ചെമ്പൻ വിനോദും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക