ആറു വയസുകാരിയെ 82 വയസ്സുള്ളയാൾ പീഡിപ്പിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. വീടിനടുത്തുനിന്ന് കളിച്ചുക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ 82കാരന് തന്റെ വീട്ടിലേക്ക് പലതും പറഞ്ഞ് മയക്കി വിളിച്ചുക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടി തന്റെ മാമന്റെ വീട്ടില്‍ പോയപ്പോഴാണ് സംഭവം.
കുട്ടി കളിച്ചുക്കൊണ്ടിരിക്കുമ്പോൾ പലതും പറഞ്ഞ് ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് പരിക്കുകളോടെ കുട്ടി ഗോവണി കയറുന്നത് ബന്ധുക്കള്‍ കണ്ടത്. കാര്യം തിരക്കിയപ്പോള്‍ അയാള്‍ തന്നെ ഉപദ്രവിച്ചെന്ന് കുട്ടി പറയുകയായിരുന്നു.
തുടർന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അല്‍ത്താഫ് ഹോഷന്‍ എന്ന വയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഐപിസി സെക്ഷന്‍ നാല് വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക