പുരുഷന് എപ്പോഴും സെക്സ് ആസ്വദിക്കുന്നു. സ്ത്രീക്കാണ് പലപ്പോഴും അത് ആസ്വാദ്യമല്ലാതാവുന്നത്. കുതിരയുടെ കരുത്തും ചടുലതയുമുള്ള പ്രചണ്ഡമായൊരു രതിബന്ധമാണ് സ്ത്രീക്ക് ഏറെയിഷ്ടം. പങ്കാളിക്ക് ചടുലതയും വേഗവും പോരാ എന്നു പരാതിപ്പെടേണ്ടിവരുന്ന സ്ത്രീകള്‍ വിരളമാണ്. പങ്കാളിയുമായി കൂടുതല്‍ സമയം അടുത്ത ബന്ധത്തില്‍ തുടരാനാണ് സ്ത്രീ കൂടുതലിഷ്ടപ്പെടുന്നത്. സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണങ്ങളുമാണ് സ്ത്രീ ഇഷ്ടപ്പെടുക. സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും കൂടുതല്‍ ആസ്വാദ്യകരവും ആഹ്ലാദകരവുമായിരിക്കും.
സ്നേഹപൂര്‍ണമായ ഒരു ലാസ്യമാണ് ലൈംഗികബന്ധത്തെയും ദാമ്പത്യത്തെയും കൂടുതല്‍ ഹൃദ്യമാക്കുക. രതിമൂര്‍ച്ഛാവേളയില്‍ പങ്കാളിയോട് കൂടുതല്‍ ശക്തമായി ഒത്തുചേരാന്‍ സ്ത്രീക്ക് താല്പര്യമുണ്ടാവാം. ലൈംഗികതയുടെ എല്ലാ മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തര്‍ക്കും താല്‍പര്യഭേദങ്ങളുണ്ടാകും. അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം. രതിയുടെ കാര്യത്തില്‍, താല്പര്യങ്ങളും അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും സങ്കോചങ്ങളും എല്ലാം തുറന്നു പറയുകതന്നെ വേണം.
ഇരുപങ്കാളികള്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ ലൈംഗികബന്ധം വിജയമാകുകയുള്ളൂ. ലൈംഗികബന്ധത്തില്‍ ഇരുപങ്കാളികള്‍ക്കും ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നത് അപൂര്‍വമാണ്. അങ്ങനെയുണ്ടായതു കൊണ്ടു മാത്രം ആ ബന്ധം ഏറ്റവും ആഹ്ലാദകരമാകണമെന്നില്ല. രതിമൂര്‍ച്ഛയ്ക്കു ശേഷവും പങ്കാളിയുടെ സ്നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകള്‍ പൊതുവെ ആഗ്രഹിക്കുക. സ്ഖലനാനന്തരം തിരിഞ്ഞുകിടന്ന് ഉറങ്ങാനാണ് മിക്ക പുരുഷന്മാര്ക്കും ഇഷ്ടം.
ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടായാലും ശേഷം ഇങ്ങനെ അലോസരമായാല്‍ എന്തു കാര്യം? പുരുഷപങ്കാളിക്ക് സ്ഖലനമുണ്ടാകുന്നതിനു മുമ്പ് സ്ത്രീക്ക് രതിമൂര്‍ച്ഛ കൈവരിക്കാനായാല്‍ അതായിരിക്കും കൂടുതല്‍ ആഹ്ലാദകരം. തുടര്‍ന്ന് പുരുഷന് സ്ഖലനത്തിലേക്ക് എത്തുംവരെ താല്പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീക്കു കഴിയാറുണ്ട്. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നുവോ എന്നതല്ല ഇരുവര്‍ക്കും ആഹ്ലാദമുണ്ടാകുന്നുവോ എന്നതാണ് പ്രധാനം.
ശരിയായ രതിമൂര്‍ച്ഛയുണ്ടാക്കുന്ന ലൈംഗികബന്ധങ്ങള്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ്. രതിമൂര്‍ച്ഛയിലേക്കെത്താതെതന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയാറുണ്ട്. ശാരീരികമായ ‘പ്രകടനങ്ങളെക്കാള്‍ മാനസികമായ അടുപ്പവും സ്നേഹവും ഒരുക്കങ്ങളുമാണ് സ്ത്രീയെ രതിമൂര്ച്ഛയിലേക്ക് എത്തിക്കുന്നത്. സ്ത്രീ രതിമൂര്‍ച്ഛയിലെത്തിയോ എന്നറിയാന്‍ ചിലപ്പോള്‍ പങ്കാളിക്കു കഴിയാതെ വരാറുണ്ട്.
ALSO READ: ഭാര്യയോട് സെക്സ് ചെയ്യുന്നതിനിടയിൽ മാത്രം ചോദിക്കേണ്ട ചില കാര്യങ്ങൾ നോക്കൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക