ഇരുപത്തിയൊന്നുകാരിക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമ ശ്രമം. ഓട്ടോയിൽ വെച്ചാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥനു കിട്ടിയത് എട്ടിന്റെ പണി.
ഹരിയാനയിലെ റോട്ടക്കിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ വച്ച് നേഹ എന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യസീന്‍ എന്ന് പേരുള്ള ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ പെൺകുട്ടി അടിച്ച് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിന് ഉദ്യോഗസഥനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കരാട്ടേ ക്ലാസ് കഴിഞ്ഞ് രാത്രി ഏഴ് മണിക്ക് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. നേഹ സഞ്ചരിച്ച ഓട്ടോയില്‍ കോണ്‍സ്റ്റബിള്‍ യസീന്‍ എന്ന് പരിചയപ്പെടുത്തിയ ആളും കയറി. പിന്നീട് ഇയാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്ല്യപ്പെടുത്താന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഉദ്യോഗസ്ഥനെ അടിക്കുകയും ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.
ഗോവയില്‍ വച്ച് നടന്ന 10ാമത് ദേശീയ ഓപ്പണ്‍ കരാട്ടേ ചാംപ്യന്‍ഷിപ്പില്‍ ഹരിയാനയെ പ്രതിനിധീകരിച്ചത് നേഹ ജന്‍ഗ്ര സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു.
ALSO READ: ഭർത്താവിനോട് സെക്സിന്റെ കാര്യത്തിൽ നോ പറയുന്ന പങ്കാളിയാണോ നിങ്ങൾ; എങ്കിൽ സൂക്ഷിക്കണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക