ഭർത്താവിനോട് സെക്സിന്റെ കാര്യത്തിൽ ‘നോ’ പറയുന്നവർ ശ്രദ്ധിക്കുക. ചിലപ്പോഴൊക്കെ ഈ പറ്റില്ലെന്ന പറച്ചിൽ വിവാഹബന്ധം തന്നെ വേർപ്പെടുത്തിയേക്കാം.
വിവാഹിതരായതിനു ശേഷം ആണോ പെണ്ണോ ബോധപൂർവം സെക്സ് നിഷേധിക്കുകയാണെങ്കിൽ അതിനെ ക്രൂരതയായി വേണം കണക്കാക്കാൻ. അതേ സമയം സെക്സ് ഉണ്ടെങ്കിൽ മാത്രമേ മികച്ച കുടുംബബന്ധം സാധ്യമാകൂവെന്നതും ശരിയല്ല. രണ്ടിലൊരാൾക്ക് പരാതിയുണ്ടാകുമ്പോൾ മാത്രമാണ് ഇക്കാര്യത്തിൽ പ്രസക്തിയുണ്ടാകുന്നത്.
ദാമ്പത്യത്തില്‍ സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ഥമായ താല്പര്യങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരിക്കും. തന്റെ പങ്കാളിയുടെ ഈ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും അറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമ്പോഴുമാണ് ഓരോ ദാമ്പത്യ ബന്ധവും ദൃഢമാകുന്നത്. ബന്ധങ്ങളുടെ കാര്യം പോലെ തന്നെയാണ് ലൈംഗീകതയും. പുരുഷന് സെക്സില്‍ കാണിക്കുന്ന താല്പര്യവും ആഗ്രഹവുമൊന്നും ചിലപ്പോള്‍ സ്ത്രീയുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് വരില്ല. ഇതിനു പിന്നിലെ കാരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സെക്സ് വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല. തന്റെ പങ്കാളിയില്‍ നിന്നും പ്രണയവും, ആവോളം ലാളനയും, കരുതലും, സ്നേഹവുമെല്ലാം ലഭിക്കുവാനും സ്ത്രീകള്‍ വളരെയേറെ ആഗ്രഹിക്കുന്നുണ്ട്.
2. സ്വന്തം ശരീരത്തെക്കുറിച്ച് ചിലര്‍ക്ക് അപകര്ഷതാബോധമുണ്ടാകും. സൗന്ദര്യമില്ല, വണ്ണം, വിയര്‍പ്പ്, രോമം എന്നിങ്ങനെ. ഇക്കാരണങ്ങള്‍ സ്ത്രീകളുടെ താല്പര്യം കെടുത്തിയേക്കാം. തന്റെ പങ്കാളിയെ ഇത്തരം പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ എന്ന്മനസ്സിലാക്കുവാന് ശ്രമിക്കുക.
3. പുരുഷനെപോലെ പെട്ടന്ന് രതിമൂര്‍ച്ച കൈവരിക്കുവാന്‍ സ്ത്രീകള്‍ക്കാവില്ല. അവള്‍ക്ക് അതിനായി കൂടുതല്‍ സമയം വേണ്ടിവരും.
4. ടെന്‍ഷന്‍, അമിതജോലിഭാരം തുടങ്ങിയവ സെക്സിനോടുള്ള സ്ത്രീയുടെ താല്പര്യവും മൂഡുമെല്ലാം കളയുവാന്‍ കാരണമാകാറുണ്ട്.
5. പ്രായം പുരുഷനെ അപേക്ഷിച്ചു സ്ത്രീയെ കൂടുതല്‍ ബാധിയ്ക്കുന്ന ഒന്നാണ്. പ്രായം കൂടുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് സെക്സിനോടുള്ള താല്പര്യം കുറയ്ക്കും.
Also Read : നിങ്ങൾ ഏതു തരക്കാരാണെന്ന് നെറ്റി കണ്ടാൽ അറിയാം; നെറ്റി വെളിപ്പെടുത്തുന്ന ചില സ്വഭാവ വിശേഷങ്ങൾ നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക