ഏപ്രിൽ 30നു ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട് ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഏപ്രില്‍ 16 മുതല്‍ 21 വരെ അപേക്ഷാഫോറം ലഭിക്കും.
അപേക്ഷയോടൊപ്പം പരീക്ഷാ ഫീസായി പേപ്പര്‍ ഒന്നിന് 250/ രൂപ നിരക്കില്‍ തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിങ് ഓഫീസറുടെ പേരില്‍ എസ്.ബി.ഐ ഫോര്‍ട്ട്, തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്നും മാറാവുന്ന ഡി.ഡി എന്നിവ വേണം.
പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി അയക്കേണ്ട വിലാസം പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിങ് ഓഫീസര്‍, ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്,തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. തിരുവനന്തപുരം / കോഴിക്കോട്, ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളാണ് പരീക്ഷാകേന്ദ്രം രാവിലെ 10 മുതൽ 12 വരെയാണ് പരീക്ഷ സമയം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 21 വൈകിട്ട് 5 വരെയും പത്തു രൂപ പിഴയോട് കൂടി ഏപ്രിൽ 25 വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷകൾ അയക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക