അമേരിക്കയില്‍ കാണാതായ മലയാളി നാലംഗകുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം.പോര്ട്ലാന്ഡില് നിന്ന് സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം കാണാതായത്. കാണാതായത് സംബന്ധിച്ച പരാതി ലഭിച്ചതിനെത്തുടർന്ന് ഒഴുക്കിൽപെട്ടതായി സാന്‍ജോസ് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥിരീകരിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനം കനത്തമഴയിലും ശക്തമായ ഒഴുക്കിലും നദിയിലേക്കു വീണതാകാമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.തോട്ടപ്പള്ളി കുടുംബത്തിലെ സന്ദീപ് തോട്ടപ്പള്ളി(42) ഭാര്യ സൗമ്യ(38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി(ഒന്‍പത്) എന്നീവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. കനത്ത മഴയിലും കാറ്റിലും പെട്ട വാഹനം ഒഴുക്കിൽപെട്ടതായും കാർ ഈൽ നദിയിൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്.
വാഹനം കണ്ടെത്താൻ നദിയിൽ തിരയുന്നുണ്ടന്നും കാലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അധികൃതര്‍ പറയുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ശക്തമായ ഒഴുക്കില്‍ കാര്‍ കാണാതയാകുകയായിരുന്നു. എന്നാല്‍ മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഒഴുക്കില്‍പ്പെട്ട് കാണാതായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക