തിരുവനന്തപുരം: എന്റെ ഭാര്യയെ അവര്‍ കൊന്നു. ഡോക്ടര്‍ റെജിയുടെ ഈ വാക്കുകള്‍ സാധാരണക്കാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. അര്‍ബുദം ബാധിച്ച് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയ ഭാര്യ മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത് റാസല്‍ഖൈമ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ റെജിയാണ്. സ്പ്ലീനില്‍ ലിംഫോമ ബാധിച്ചതിനെത്തുടര്‍ന്നാണ് ഡോക്ടര്‍ കൂടിയായ മേരി റെജി ആര് സി സി യില്‍ ചികിത്സ തേടുന്നത്. എന്നാല്‍ അവിടെ നേരിടേണ്ടിവന്ന ചികിത്സാ പ്രശ്നങ്ങളാണ് ഡോ. റെജി വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. റെജിയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഡോ. റെജിയുടെ വീഡിയോ കാണാം
https://www.facebook.com/realnewskeralaofficial/videos/613742752308090/
പ്രതികരിക്കാൻ ഇവിടെ എഴുതുക