സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി സിഖ് ഗുരുവായ നാനാക് ദേവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘ നാനാക് ഷാ ഫക്കീര്‍’ എന്ന ചിത്രത്തിനെതിരെ സിഖ് സംഘടനയായ ശിരോമണി ഗുര്ദ്വാര പര്‍ബന്ധക് രംഗത്ത് വരികയായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ അനുമതിയോടെ ചിത്രത്തിന് രാജ്യത്ത് എവിടെയും റിലീസ് ചെയ്യാം.
സര്‍താജ് സിംഗ് പന്നുവാണ് ഒരുക്കുന്ന ചിത്രത്തിൽ എ. ആര് റഹ്മാന്, ഉത്തം സിംഗ് എന്നിവർ സംഗീത സംവിധാനം നിർവ്വഹിച്ചു. ആരിഫ് സക്കറിയ, പുനീത് സിക്ക, ആദില്‍ ഹുസൈന്, ശ്രദ്ധ കോള്‍, അനുരാഗ് അറോറ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ഗുരുനാനാകിനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സിഖ് സംഘടനയായ ശിരോമണി ഗുര്ദ്വാര പര്‍ബന്ധക് (എസ്ജിപിസി) നല്കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക