രണ്ടാനച്ഛൻ ഒൻപതുകാരിയെ മാനഭംഗപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ ബഹോദപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
രണ്ടാനച്ഛൻ ഒളിവിലാണെന്നും ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
ഉന്നാവോ, കത്വ പീഡനങ്ങളിൽ രാജ്യത്ത് പ്രതിഷേധം ആളികത്തുന്നതിടെയാണ് മധ്യപ്രദേശിൽനിന്നും ഇത്തരത്തിലുള്ള മറ്റൊരു സംഭവംകൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക