യുവതിയേയും യുവാവിനേയും മരണപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ തൂങ്ങിമരിച്ച നിലയിലും യുവതിയെ കുത്തേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ മീര ഏറെക്കാലമായി ആസിഫിനൊപ്പം പോണേക്കരയിലെ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. സമീപകാലത്ത് ഇരുവരും തമ്മില്‍ സ്ഥിരം വഴക്കായിരുന്നുവെന്നാണ് സമീപവാസികള്‍ പോലീസിനോട് പറയുന്നത്.
മരണപ്പെടും മുന്‍പ് യുവാവ് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അടുത്ത ബന്ധുകളെ വിളിച്ചു പറഞ്ഞതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക