വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചരിത്രവേഷങ്ങൾക്കു ശേഷം മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിന്റെ ടൈറ്റിലിന്റെ ടീസർ എത്തി. 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ലോഹലിപിയില്‍ പൗരാണിക രീതിയില്‍ കൊത്തിവച്ച രീതിയിലുള്ള ടൈറ്റിലാണ് കാണിക്കുന്നത്.
ഒരു യുദ്ധചിത്രത്തിന്റെ പ്രതിതീയാണ് ടൈറ്റില്‍ നൽകുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന സജീവ് പിള്ളയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് . പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ചിത്രത്തിന്റെ കഥ ഒരുക്കിയതെന്ന് സജീവ് പിള്ള പറയുന്നു. കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ഒടിയന്, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ വന്‍ബജറ്റ് ചരിത്ര സിനിമകളും ഈ വർഷം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക