തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാനം ഒഴിവാക്കാനാകില്ല. കേന്ദ്രം ഇന്ധന വില കുറക്കാന്‍ തയാറാകണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും നികുതി വര്‍ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുറക്കേണ്ട കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക