ഒസ്മാനിയ സര്‍വകലാശാല പി.ജി., പി.ജി. ഡിപ്ലോമ കോഴ്സ്, അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഒസ്മാനിയ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ് പ്രവേശനം.
എം.എ.: അറബിക്, ഇന്ത്യന്‍ ഹിസ്റ്ററി കള്‍ച്ചര്‍ ആന്‍ഡ് ആര്‍ക്കിയോളജി, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി.
പി.ജി. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്, സൈക്കോളജിക്കല്‍ കൗണ്‍സലിങ്, ഫങ്ഷണല്‍ ഹിന്ദി ആന്‍ഡ് ട്രാന്സലേഷന്, ചൈല്‍ഡ് സൈക്കോളജി. വിശദവിവരങ്ങള്‍ക്ക് http://www.ouadmissions.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക