ക്യാമറാമാനായി, നടനായി, നിർമാതാവായി, സംവിധായകനായി, സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട മേഖല ഏതാണ്?
അങ്ങനെ ഒരു മേഖലയെ മാത്രം തെരഞ്ഞെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കഴിയുന്ന കാര്യമല്ല. ഓരോ മേഖലയ്ക്കും അതിന്റെതായ രസങ്ങളും സുഖങ്ങളും ക്രീയേറ്റീവിറ്റിയും ഉണ്ട്. പെട്ടെന്ന് അതിലൊന്നിനെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ എല്ലാം അത്രയ്ക്കും ആസ്വദിച്ചാണ് ചെയ്തത്.
സംവിധാനത്തിൽ അധികം ഫോക്കസ് ചെയ്യാത്തത് എന്തുകൊണ്ട്?
ഫോക്കസ് ചെയ്യാത്തതല്ല. നമ്മുക്ക് ഇഷ്ട്ടപ്പെടുന്ന കഥയുണ്ടാക്കണം. അത് ആർട്ടിസ്റ്റുകൾക്ക് ഇഷ്ടമാവണം. അങ്ങനെ കുറെ ഘട്ടങ്ങളായി ചെയ്യേണ്ട കാര്യമാണല്ലോ സംവിധാനം. പിന്നെ അതിന് വലുതായിട്ട് ഊന്നൽ കൊടുത്തില്ലന്നേയുള്ളു. ഇനി ആ മേഖലയിൽ കുറച്ചുകൂടി ഫോക്കസ് ചെയ്യാനാണ് തീരുമാനം.
https://youtu.be/sW0U1k4iOLk?t=212
പല തരത്തിലുള്ള സിനിമകൾ ചെയ്തു ഏത് തരം സിനിമകൾ ചെയ്യാനാണ് കൂടുതൽ താല്പര്യം?
പലതരത്തിലുള്ള സിനിമകൾ ചെയ്യാൻ പറ്റിയത് എന്റെ വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ഏത് തരം സിനിമ ആയാലും ഭംഗിയായി ചെയ്യാൻ കഴിയണമെന്നേ എനിക്കുള്ളൂ. വ്യത്യസ്തമായ സിനിമകൾ ഇനിയും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം.
ആദ്യമായി ക്യാമറക്ക് മുന്നിൽ അഭിനയിച്ച അനുഭവം പറയാമോ?
എന്റെ രണ്ട് സഹോദരന്മാരും ഡയറക്ടർസ് ആയിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ സിനിമ കണ്ടും കേട്ടും തന്നെയായിരുന്നു വളർന്നത്. എന്നാലും ആദ്യമായി ക്യാമറക്ക് മുന്നിൽ നിന്നത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു. മദ്രാസിൽ ഏട്ടൻ ആറടി മണ്ണിന്റെ ജന്മി എന്ന മൂവിയുടെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു. അപ്പോൾ ആ സമയത്ത് എന്നോട് ഒരു ഷോർട്ടിൽ പെട്ടെന്ന് നിൽക്കാൻ പറയുകയായിരുന്നു. അന്ന് തൊട്ട് സിനിമയുമായി തുടങ്ങിയ ബന്ധമാണ്. പെട്ടെന്ന് പറഞ്ഞതുകൊണ്ട് നന്നായി ചെയ്യാൻ പറ്റുമോന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. വേറെ കുഴപ്പമൊന്നും തോന്നിയിരുന്നില്ല. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്ന അനുഭവമെന്ന് ചോദിച്ചാൽ അതൊക്കെയെ പറയാനുണ്ടാവുള്ളു.
https://youtu.be/WfFTYxZqmZo
കൃഷ്ണഗുഡിയിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ്.
ഞാൻ ചെയ്ത വർക്കുകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമയാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. നല്ല ഫ്ലോയിലൂടെയാണ് അതിന്റെ ഓരോ ഷോർട്സും ചിത്രീകരിച്ചത്. അതുപോലെ കൃഷ്ണഗുഡി റെയിൽവേ സ്റ്റേഷൻ വരെ ക്രീയേറ്റീവിറ്റിയിലൂടെ ഉണ്ടായതാണ്. അങ്ങനെയൊരു റെയിൽവേ സ്റ്റേഷൻ നമുക്കില്ല. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നമ്മൾ കൃഷ്ണഗുഡി ആക്കി മാറ്റിയെടുക്കുകയായിരുന്നു. അതുപോലെ ആ സിനിമയിലെ മിക്ക ഷോർട്ട്സിലും മഞ്ഞ് ഉണ്ടായിരുന്നു. അതൊക്കെ സ്മോക്ക് വഴി ക്രിയേറ്റ് ചെയ്തതായിരുന്നു. അതിന് വേണ്ടി അണിയറ പ്രവർത്തകർ അത്രയേറെ കഷ്ട്ടപെട്ടിട്ടുണ്ട്. അതുപോലെ അതിലെ ഓരോ ഗാനങ്ങളും വളരെ മനോഹരമായതായിരുന്നു. ഒരു പ്രത്യേക അനുഭവം തന്നെയാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത് എന്ന സിനിമ നൽകിയത്.
https://youtu.be/v1tfC5mg6iE
കമൽ സാറുമൊത്തു വർക്ക് ചെയ്തപ്പോൾ ഉള്ള എക്സ്പീരിയൻസ്.
അദ്ദേഹത്തിന്റെ കൂടെ കുറെ അധികം സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്.
നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്താൽ നല്ലൊരു സ്പീരിയൻസ് ആയിരുന്നു.
സിനിമാറ്റോഗ്രാഫി ഡയറക്ഷനെ എത്രത്തോളം ഹെല്പ് ചെയ്തു
എനിക്ക് ഡയറക്ഷനിലായിരുന്നു താല്പര്യം. എന്നാൽ എന്റെ സഹോദരനാണ് എന്നോട് സിനിമാറ്റോഗ്രാഫി പഠിക്കാൻ പറഞ്ഞത്. അത് ഡയറക്ഷൻ ചെയ്യാൻ സഹായിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ സഹായകമായിരുന്നു.
മലയാളത്തിലെ താരങ്ങൾ എല്ലാം അഭിനയിച്ച 20 -20 സിനിമയിലെ എക്സ്പീരിയൻസ്.
20 -20 ഒരു ചരിത്ര സിനിമയാണ്. മലയാളത്തിലെ അമ്മ അസോസിയേഷനിലെ എല്ലാ നടീ നടന്മാരും ഒരുമിച്ചഭിനയിച്ച ഒരു സിനിമയാണ് 20 -20 . ഇത്രയും ആക്ടേഴ്സിനെ ഒരുമിച്ചുകിട്ടുകയെന്നത് തന്നെ വലിയ ഒരു കാര്യമാണ്. ഓരോരുത്തക്കും അനുയോജ്യമായ കഥാപാത്രങ്ങളും ആ സിനിമയിൽ നൽകിയിരുന്നു. ഒരു നല്ലൊരു ടീം വർക്ക് തന്നെ ആ സിനിമയ്ക്ക് പിന്നിൽ ഉണ്ടായിരുന്നു. ശരിക്കും ഒരു സ്റ്റഡി മെറ്റീരിയൽ തന്നെയാണ് ആ മൂവി.നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.
ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും കൂടുതൽ സംതൃപ്തി തന്ന സിനിമ
കല്യാണരാമൻ എന്ന സിനിമയാണ് ഞാൻ കണ്ടിട്ട് സർപ്രൈസ്ഡ് ആയ സിനിമ. ഇന്നും ആളുകൾ ആ സിനിമയെ വളരെ അധികം ആസ്വദിച്ചാണ് കാണുന്നത്. അതിലെ തമാശകളും പാട്ടുകളും ഒക്കെ അത്രയേറെ ആളുകൾ ഇഷ്ട്ടപ്പെടുന്നു എന്നത് വളരെ സംതൃപ്തി തരുന്ന കാര്യമാണ്. ഓരോ സിനിമയും ഓരോ തരം സംതൃപ്തിയാണ് നൽകുന്നത്. അതുപോലെ റൺവേ, ആറാം തമ്പുരാൻ എന്റെ കരിയറിലെ നല്ല സിനിമകളായിരുന്നു.
എനിക്ക് കേരളത്തിന് പുറമെ നിന്ന് പ്രശംസ നേടി തന്ന ഒരു സിനിമയായിരുന്നു പെരുമഴക്കാലം. പല സംവിധായകന്മാരും ആ ഒരു മൂഡിലുള്ള സിനിമ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതൊക്കെ വളരെ സംതൃപ്തി നൽകിയ സിനിമയായിരുന്നു.
മറ്റു ഭാഷകളിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ്
കാശി വാസന്തിയും ലക്ഷിയും പിന്നെ ഞാനുമെന്നതിന്റെ തമിഴ് വേർഷൻ. വിക്രമൻ ഹീറോ ആയിട്ട് അഭിനയിച്ചത്. പിന്നെ ക്രു മുഴുവൻ മലയാളീസും പരിചയമുള്ളവരും ആയതുകൊണ്ട് വലിയ മാറ്റമൊന്നും തോന്നിയിരുന്നില്ല. അതുപോലെ തെങ്കാശിപ്പട്ടണം തമിഴ് ചെയ്തു. അപ്പോൾ ഇതിനൊക്കെ കേരള ക്രു ആയതുകൊണ്ട് വലിയ പ്രശ്നം തോന്നിയിട്ടില്ല. പിന്നെ ആക്ടർസും വളരെ ഫ്രണ്ട്ലി ആണ്. വിക്രം ആയാലും ശരത് കുമാർ ആയാലുമൊക്കെ വളരെ നല്ല ആൾക്കാരായിരുന്നു. അതുകൊണ്ടുതന്നെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.
സിനിമയിൽ നിന്നും ലഭിച്ച മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരനുഭവം
കൃഷ്ണഗുഡിയിലെ മഞ്ഞ്, മധുര നൊമ്പരക്കാറ്റിലെ കാറ്റ്, പെരുമഴക്കാലത്തെ മഴ ഇതിലൊക്കെ വർക്ക് ചെയ്യാൻ പറ്റിയത് വളരെ നല്ല അനുഭവങ്ങൾ തന്നെയാണ് നൽകിയത്.
സിനിമാറ്റോഗ്രാഫി അല്ലായിരുന്നെങ്കിൽ എന്താവാനായിരുന്നു ആഗ്രഹം
സിനിമാറ്റോഗ്രാഫി അല്ലായിരുന്നെങ്കിൽ ഞാൻ എനിക്ക് വേണ്ടി തിരഞ്ഞെടുത്ത രണ്ട് ഓപ്ഷനുകളായിരുന്നു ജേർണലിസവും, മറ്റൊന്ന് സൈന്റിസ്റ് ആവുക എന്നതുമായിരുന്നു. എന്നാൽ എനിക്ക് തന്നെ അറിയാമായിരുന്നു നടക്കില്ലെന്ന് അതുകൊണ്ട് ഞാൻ പിന്നെ ട്രൈ ചെയ്തില്ല.
അവാർഡുകളെയും അംഗീകാരങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു.
നല്ലതാണ്. ഒരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രോത്സാഹനം നൽകുന്ന കാര്യമാണ്.
https://youtu.be/DCwnvQIf054
അഭിനയിച്ചതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടവും തോന്നിയ കഥാപാത്രം ഏത് സിനിമയിലേതാണ്?
കൈക്കുടന്ന നിലാവിലെ ഞാൻ ചെയ്ത വില്ലൻ കഥാപാത്രം വളരെ പവർഫുള്ളായിരുന്നു. ഞാൻ ആ സിനിമയുടെ സിനിമാട്ടോഗ്രാഫർ കൂടിയായിരുന്നു. ഷൂട്ടിങ്ങിനിടെ അവർ ഉദ്ദേശിച്ച ഒരു വില്ലൻ കഥാപാത്രത്തെ ലഭിക്കാതെ വന്നപ്പോൾ ഞാൻ ചെയ്യുകയായിരുന്നു.
പത്രപ്രവർത്തനത്തിന്റെ കഥാ പറഞ്ഞ സ്വലേയെ പറ്റി
ഞാൻ സംവിധാനം ചെയ്ത ഒരേയൊരു മൂവി ആണിത്. ദിലീപിനെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ ഡേറ്റും കിട്ടി. ആദ്യം കൊമേഷ്യലി മോശമായിരുന്നെങ്കിലും പിന്നീട് ആ സിനിമയ്ക്ക് എനിക്ക് അവാർഡ് കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് സ്പെഷ്യൽ ആണ് ആ സിനിമ.
https://youtu.be/ttuLSng-RX8
പുതുതായി സിനിമയിൽ വരുന്ന യുവതലമുറയോട് പറായാനുള്ളത് എന്താണ്
ഈ ചോദ്യത്തിന് ഉത്തരം എനിക്ക് ശരിക്ക് അറിയില്ല എന്നതാണ് സത്യം. അവർക്ക് അവരുടേതായ കഴിവുകൾ ഉണ്ട്. അതിനനുസരിച്ച് പരിശ്രമിക്കുന്നവരാണ് ഇപ്പോഴത്തെ തലമുറ. അതിനാൽ അവർക്ക് പ്രത്യേകിച്ച് ഉപദേശം കൊടുക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.
സിനിമയെ സോഷ്യൽ മീഡിയ എത്രത്തോളം ഹെല്പ് ചെയ്യുന്നു.
വളരെ അധികം ഹെല്പ് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ നമ്മുക്ക് പെട്ടെന്ന് സിനിമയെക്കുറിച്ച് ആളുകളിൽ കാര്യങ്ങൾ എത്തിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. എന്നാൽ ചിലർ ഇതിനെ ദുരുപയോഗം ചെയ്യുന്നുമുണ്ട്. എങ്കിലും പോസിറ്റീവ് സൈഡ് കണ്ട് അതിനെ അംഗീകരിക്കലാണ് നമ്മുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം.
ഇനി വരാനിരിക്കുന്ന പുതിയ സിനിമകൾ ഏതൊക്കെയാണ്
ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത് വെള്ളാരം കണ്ണുകൾ എന്ന സിനിമയുടേതാണ്. പയ്യന്നൂർ അതിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.
https://youtu.be/TZWqPCHbQWk
പ്രതികരിക്കാൻ ഇവിടെ എഴുതുക