ആതര്‍ എനര്‍ജി എന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനി പുറത്തിറക്കുന്ന ട340 ഇലക്ട്രിക് സ്കൂട്ടറിനുള്ള ബുക്കിങ് ജൂണ്‍ മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് ബുക്കിങ്. പ്രധാനപ്പെട്ട നഗരങ്ങളിലെ ബുക്കിങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.
ട340 പ്രോട്ടോടൈപ്പില്‍ ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് നല്‍കിയിരുന്നത്. മണിക്കൂറില്‍ 72 കിലോമീറ്ററാണ് പരമാവധി വേഗം. അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. 50000 കിലോമീറ്ററാണ് ബാറ്ററിക്ക് കമ്പനി നല്കുന്ന കാലാവധി.
ആന്‍ഡ്രോയിഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ സ്ക്രീന്‍, എല്‍ഇഡി ലൈറ്റ്സ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്സ്, പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവ സ്കൂട്ടറിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക