ദളപതിയ്ക്കു ശേഷം മമ്മൂട്ടിയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു. 1991 ൽ ഇറങ്ങിയ മണിരത്നം ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചു അഭിനയിച്ചത്. ശോഭന, ഭാനുപ്രിയ, ശ്രീവിദ്യ തുടങ്ങിയവർ വേഷമിട്ട ചിത്രത്തിൽ രജനികാന്ത് ആയിരിന്നു നായകൻ .
മമ്മൂട്ടിയുടെ ചരിത്രസിനിമയായ മാമാങ്കത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നിലവിൽ മണിരത്നം ചിത്രമായ ചെക്ക ചിവന്ത വാനത്തില്‍ അഭിനയിക്കുകയാണ് അരവിന്ദ് സ്വാമി.
എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്തുനടന്ന വീരന്മാര ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ ഭാസ്കര്‍ ദ റാസ്കലിന്റെ തമിഴ് റീമേക്കിലും അരവിന്ദ് ആയിരുന്നു നായകന്.
Also Read: ഏബ്രിഡ് ഷൈന്‍ ചിത്രത്തില്‍ വീണ്ടും നീത പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക