ആഡംബര കാര്‍ ബ്രാന്‍ഡായ ഓഡിയുടെ ക്യൂ 4 അടുത്ത വര്‍ഷം വിപണിയിലെത്തും. മുഖം മിനുക്കിയെത്തിയ റേഞ്ച് റോവര്‍ ഇവോക്ക്, ബിഎംഡബ്യു എക്സ് 2 എന്നിവയോടായിരിക്കും ഓഡി ക്യൂ 4 മത്സരിക്കുന്നത്.
രണ്ടാം തലമുറ ക്യൂ3 നിര്‍മിച്ച അതേ എം ക്വി ബി പ്ലാറ്റ്ഫോമിലാണ് ക്യൂ 4ന്റെയും നിര്‍മാണം. പെട്രോള്‍, ഡീസല്‍ എന്നീ വകഭേദങ്ങളോടൊപ്പം ഇലക്ട്രിക് വകഭേദത്തിലും ഓഡി ക്യൂ 4 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്യൂ 4 2019 ആരംഭത്തില്‍ തന്നെ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് വാര്‍ഷിക പ്രസ്സ് കോണ്‍ഫറന്‍സില്‍ ഓഡി അറിയിച്ചു.
Also Read: വാഹനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ; ക്ലച്ചും ബ്രേക്കും ഒരുമിച്ച് അപ്ലൈ ചെയ്യാമോ
പ്രതികരിക്കാൻ ഇവിടെ എഴുതുക