പൊലീസ് വകുപ്പില്‍ വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍ (വനിത പൊലീസ് കോണ്‍സ്റ്റബിള്‍, കാറ്റഗറി നമ്ബര്‍ 653/2017), പൊലീസ് വകുപ്പില്‍ സിവില്‍ പൊലീസ് ഓഫീസര്‍(കാറ്റഗറി നമ്ബര്‍ 657/2017) എന്നീ തസ്തികകളിലേയ്ക്ക് നടത്തുന്ന പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ റിവൈസ്ഡ് അഡ്മിഷന് ടിക്കറ്റുമായി എത്തണമെന്ന് പിഎസ്സി അറിയിച്ചു.
മെയ് 7 നു ശേഷം ഡൗണ്‍ലോഡ് ചെയ്ത റിവൈസ്ഡ് അഡ്മിഷന് ടിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ഥികളെ മാത്രമേ മെയ് 26ന് നടക്കുന്ന ഒഎംആര്‍ പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളൂ.
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ് അസിസ്റ്റന്റ് (ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) തസ്തികയ്ക്ക് 2018 ജൂണ്‍ 1 നും പിഎസ്സി തിരുവനന്തപുരം ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്ബര്‍ 37/2017) (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക