മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ ‘യെരുശലേം നായകാ…’ എന്ന ഗാനം പുറത്തിറങ്ങി.
ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ശ്രേയാ ജയദീപ് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ചിത്രത്തില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചാണ് ആരാധകര്‍ മമ്മൂട്ടി നായകനാകുന്ന പടത്തെ കാത്തിരിക്കുന്നത്.
അതിമനോഹരമെന്ന് പലരും ഗാനത്തെ വിലയിരുത്തിക്കഴിഞ്ഞു. ക്രിസ്ത്യന്‍ ഭക്തിഗാന ശൈലിയിലാണ് ഗാനം. അര്‍ഥവത്തായ വരികളും ഏറ്റവും യോജ്യമായ ഈണവും ചേരുന്ന ഗാനം ആയിരങ്ങളെ ആകര്‍ഷിക്കുന്നു. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്.
Also Read: പങ്കാളിയുമൊത്തുള്ള സെക്സിന് അതിന്റേതായ ചില രീതികളുണ്ട്; ഇനിയും ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക