സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി നാടിനു സമർപ്പിച്ച നായനാർ അക്കാഡമിയുടെ മുന്നിലെ പ്രതിമ ആരുടെതെന്ന് കണ്ണൂരുകാർ. വെള്ള കോട്ടും ജുബ്ബയും ധരിച്ചു പുഞ്ചിരിച്ചു നിൽക്കുന്ന നായനാരുടെ ചിത്രമാണ് ശില്പത്തിന് മാതൃകയായി തെരെഞ്ഞെടുത്തത്. ഇന്നലെ തങ്ങളുടെ പ്രിയ നേതാവിന്റെ പുഞ്ചിരിയും ഭാവവും പ്രതിമയിൽ പ്രതിഫലിച്ചിട്ടില്ല എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.
രാജസ്ഥാൻ സർവകലാശാല ശില്പകലാ വിഭാഗം ജയ്പ്പൂരിൽ വച്ചു നിർമിച്ചതാണ് ഒന്പതരയടി ഉയരവും 800 കിലോ ഭാരവുമുള്ള പ്രതിമ. പ്രതിമയ്ക്ക് കൂടുതൽ മിഴിവേകാൻ ആണ് ശില്പനിർമാണം രാജസ്ഥാൻ സർവ്വകലാശാലയെ ഏല്പിച്ചത്. പ്രതിമ എത്രയും പെട്ടെന്ന് മാറ്റി നയനാരോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നാണ് അണികളുടെ ആവശ്യം.
Also read: സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക