ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പിന്തുണ യു. ഡി.എഫ് ന്. ഇന്ന് കെ.എം.മാണിയുടെ വീട്ടിൽ ചേർന്ന ഉപസമിതി യോഗത്തിലായിരുന്നു തീരുമാനം. വ്യാഴാഴ്ച ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയെയും ക്ഷണിക്കും. എന്നാൽ മുന്നണി പ്രവേശനം ഇപ്പോൾ അജണ്ടയിൽ ഇല്ലയെന്ന് കെ.എം.മാണി വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്കു പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചു കൊണ്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം കെ.എം. മാണിയുടെ വീട്ടിലെത്തിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ മുസ്ലിം ലീഗ് നേതാവും എം.പി യുമായ കുഞ്ഞാലികുട്ടി എന്നിവരാണ് കഴിഞ്ഞ ദിവസം കെ.എം. മാണിയുടെ വീട്ടിലെത്തിയത്.
Also read: പതിനാലുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക