റഷ്യയില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന യോആഹിം ലോയ്വിനും സംഘത്തിനും ആവേശമായി ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ മാനുവല്‍ നോയര്‍ പരിക്ക് ഭേദമായി തിരിച്ചെത്തുന്നു. ശനിയാഴ്ച ഒാസ്ട്രിയക്കെതിരായി നടക്കുന്ന സൗഹൃദ മത്സരത്തിലായിരിക്കും ന്യൂയറുടെ തിരിച്ചുവരവ്.
എട്ട് വര്‍ഷമായി ജര്‍മന്‍ നിരയുടെ വലകാക്കുന്ന ന്യൂയര്‍ കാല്പാദത്തിന്റെ അസ്ഥിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒൻമ്പത് മാസമായി കളിക്കളത്തിന് പുറത്താണ്. നിലവില്‍ ഇറ്റലിയില്‍ പരിശീലനത്തിലാണ് ജര്‍മന്‍ ടീം. ജൂണ്‍ നാലിനാണ് 23 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിനം.
Also Read: കാലയ്ക്ക് കര്‍ണാടകത്തില്‍ വിലക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക