ആലിയാഭട്ടിനെ നായികയാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത റാസി 100 കോടി ക്ലബ്ബിൽ ഇടം നേടി. 4.42 കോടി രൂപയാണ് ചിത്രം ഇന്നലെ മാത്രം നേടിയത്. ഞെട്ടിക്കുന്ന മേക്കോവറിലാണ് ആലിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
ഹരീന്ദർ സിങ് സിക്കയുടെ സെഹ്മത് എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് റാസി. വിക്കി കൗശൽ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1971 കാലഘട്ടത്തിലെ ഇന്ത്യ-പാക് പ്രശ്നങ്ങളെ കുറിച്ച് ചിത്രം ചർച്ച ചെയ്യുന്നു. പാകിസ്ഥാൻ പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന കാശ്മീരി പെൺകുട്ടിയായാണ് ആലിയ ചിത്രത്തിൽ വേഷമിടുന്നത്. വിവാഹശേഷം ആലിയയുടെ കഥാപാത്രം ഇന്ത്യൻ ചാരയായി പ്രവർത്തിക്കുന്നു. ചിത്രത്തിന് പാകിസ്ഥാനിൽ പ്രദർശനാനുമതി നിഷേധിച്ചിരുന്നു.
Also Read: കാലയ്ക്ക് കര്‍ണാടകത്തില്‍ വിലക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക