ചെന്നൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടയിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയോടുള്ള ആരാധനയും ഇഷ്ടവും തുറന്നു പറഞ്ഞു മലയാളത്തിന്റെ കുഞ്ഞിക്ക. പുരസ്കാര ചടങ്ങിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് നയൻതാരയാണ്. അറം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നയൻതാരയ്ക്ക് അവാർഡ് ലഭിച്ചത്. നടിക്ക് അവാർഡ് നൽകാനായി വേദിയിലെത്തിയത് ദുൽഖർ സൽമാനും.
അവാർഡ് നൽകിയ ശേഷം ദുൽഖർ നയൻതാരയോടുള്ള ആരാധന വ്യക്തമാക്കി. ” ഐ ലവ് യു നയൻതാര, നിങ്ങളുടെ സിനിമകൾ എനിക്കേറെ ഇഷ്ടമാണ്. വർഷങ്ങളായി ഞാൻ നിങ്ങളുടെ ആരാധകനാണ്.” – ദുൽഖർ പറഞ്ഞു. ഇരുതാരങ്ങളെയും നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ വേദിയിലേക്ക് ആനയിച്ചത്.
മമ്മൂട്ടി ചിത്രം ‘കുട്ടനാടന്‍ ബ്ലോഗ്’ ആഗസ്റ്റ് 15ന് തീയേറ്ററുകളിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക