തൂത്തുക്കുടിയിൽ സ്റ്റാർലൈറ്റിന്റെ പ്ലാന്റിനെതിരെ സമരം നടത്തിയതിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സാന്ത്വനവുമായി വിജയ് എത്തി. 13 കുടുംബങ്ങളെയും രാത്രിയിൽ തന്നെ അദ്ദേഹം സന്ദർശിച്ചു. മാധ്യമങ്ങളെയോ ആരാധകരെയോ അറിയിക്കാതെ രഹസ്യമായിട്ടാണ് വിജയ് എത്തിയത്.
രാത്രി 12 മണിയോടെ ബൈക്കിലാണ് അദ്ദേഹം എത്തിയത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ സഹായവും നൽകി പുലർച്ചെ 2 മണിയോടെ തിരികെപ്പോയി. നാട്ടുകാരിൽ ചിലർ പകർത്തിയ വിഡിയോയും ഫോട്ടോകളും വ്യാപകമായി പ്രചരിച്ചതോടെയാണ് വിജയുടെ സന്ദർശനം ജനങ്ങൾ അറിഞ്ഞത്.
സംസ്ഥാനത്തു വീണ്ടും പോലീസ് അതിക്രമം; ബൈക്കിൽ കാർ ഇടിച്ചതിനെ ചോദ്യം ചെയ്ത യുവാവിന് മൂന്നാംമുറ
പ്രതികരിക്കാൻ ഇവിടെ എഴുതുക