ചാമ്പ്യൻസ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ പുറത്തു പോയ ഈജിപ്ത് താരം മുഹമ്മദ് സാല ആദ്യമത്സരത്തിനുണ്ടാവുമെന്ന് പരിശീലകന് കൂപ്പര്‍. ജൂണ്‍ 15നാണ് ഉറുഗ്വക്കെതിരെ ഈജിപ്തിന്റെ ആദ്യ ലോകകപ്പ് മത്സരം.
ഈജിപ്തിന്റെ രണ്ടാമത്തെ മത്സരത്തിനേ പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുക്കു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സാല ഇതുവരെ സാധാരണ പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ടില്ലെങ്കിലും ഉറുഗ്വക്കെതിരെ താരം ഫിറ്റ്നസ് കൈവരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പരിശീലകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക