കനത്ത മഴയെത്തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെയും അട്ടപ്പാടിയിലെയും പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പകരം ജൂൺ 23 ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും.
ജൂൺ 14 വരെ സംസ്ഥാനത്തു കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വിതച്ചത്. ഏറ്റവും അധികം മഴക്കെടുതി ഉണ്ടായത് വയനാട്, ഇടുക്കി ജില്ലകളിലാണ്. ഹൈറേഞ്ചുകളിൽ വൻ കൃഷിനാശമാണ് മഴ വരുത്തി വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക