അഞ്ജലിമേനോന്റെ പൃഥ്വിരാജ് -നസ്രിയ – പാർവ്വതി ചിത്രം ‘കൂടെ’ യുടെ ടീസർ പുറത്ത് വന്നു. ജൂലൈ 6 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചു വരുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നസ്രിയയുൾപ്പെട്ട ചിത്രത്തിന്റെ സ്റ്റില്ലുകൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, വിജയരാഘവൻ, സംവിധായകൻ രഞ്ജിത്ത് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.
ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക