ജൂണിൽ റംസാൻ റിലീസായി നിശ്ചയിച്ചിരുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് ജൂലൈ 12 ലേക്ക് മാറ്റി. നിപ്പ വൈറസ് രോഗബാധയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത്. ഇക്കാര്യം മോഹൻലാലാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വജ്രവ്യാപാരിയായാണ് മോഹൻലാൽ വേഷമിടുന്നത്. നദിയ മൊയ്തുവാണ് നായിക. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, സായികുമാർ, പാർവതി നായർ, ദിലീഷ് പോത്തൻ, അനുശ്രീ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ഒരു ട്രാവൽ ത്രില്ലർ അഡ്വഞ്ചർ മൂവി ആകും നീരാളി എന്നാണ് റിപോർട്ടുകൾ.
കൂടുതൽ സസ്പെൻസുകളുമായി അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസർ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക