ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിലെ വിജയിയെ ക്യത്യമായി പ്രവചിച്ച അക്കില്ലസ് എന്ന പൂച്ച ലോകകപ്പിലെ മൂന്നാം മത്സരത്തിന്റെ ഫലവും പ്രവചിച്ചു കഴിഞ്ഞു. ഇന്നു നടക്കുന്ന ഇറാന്-മൊറോക്കോ മത്സര വിജയികളെയാണ് അക്കില്ലസ് പ്രവചിച്ചിരിക്കുന്നത്.
ഏഷ്യന്‍ ശക്തികളായ ഇറാന് ജയിക്കുമെന്നാണ് അക്കില്ലസിന്റെ പ്രവചനം. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും ക്യത്യമായി പ്രവചിച്ച അക്കില്ലസ് ലോകകപ്പിലും അതാവര്‍ത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക