കൈ രേഖ ശാസ്ത്രം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കൈരേഖ നോക്കി നിങ്ങളുടെ ഭൂതവും വർത്തമാനവും ഏങ്ങനെയാണെന്ന് പറയാൻ സാധിക്കും. ഒരിക്കലും ഇതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളികളയാനാകില്ല. അംഗീകരിക്കപ്പെട്ട ശാസ്ത്ര ശാഖയാണ് കൈരേഖ ശാസ്ത്രം. ഹസ്ത രേഖ ശാസ്ത്രം ഒരു സയൻസ് കൂടിയാണ്. അതുകൊണ്ട് നന്നായി കൈനോക്കാൻ അറിയാവുന്നവർക്ക് തെറ്റ് പറ്റില്ല എന്ന് തന്നെ പറയാം.
സ്ത്രീകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിന് ഉപയോഗിക്കുന്നത്. കൈയ്യിലെ ഓരോ രേഖയും ഇത്തരത്തില്‍ മനുഷ്യന്റെ ഭാവിയിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെയാണ്. ഓരോരുത്തരുടേയും കൈയ്യിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും. ഈ രേഖകളില്‍ ഒളിഞ്ഞിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാവും.
ചിലരില്‍ ഹൃദയരേഖയോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ രേഖ കാണില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ ഇതങ്ങനെ തെളിഞ്ഞ് കിടക്കുകയും ചെയ്യും. ഇത്തരത്തിലൊരു രേഖ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉറച്ച ആഗ്രഹങ്ങളടുടെ ഉടമകളായിരിക്കും എന്നുറപ്പാണ്. ആ ആഗ്രഹപൂര്‍ത്തീകരണത്തിനായി എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ പലപ്പോഴും ഇത്തരം രേഖ കയ്യിൽ ഉള്ളവർ തയ്യാറായിരിക്കും. മാത്രമല്ല ശ്രദ്ധിച്ചാല്‍ അല്ലെങ്കില്‍ ശ്രമിച്ചാല്‍ നടക്കാത്തതായി ഇക്കൂട്ടർക്ക് ഒന്നുമുണ്ടാകില്ല.
ഇത്തരം രേഖകൾ കയ്യിൽ ഉള്ളവർ പല കാര്യങ്ങളിലും പലപ്പോഴും ബുദ്ധി കൂടിയവരായിരിക്കും. കൂടാതെ മറ്റുള്ളവരെ അളക്കാനും അവരുടെ സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാനും ഉള്ള കഴിവും ഇവർക്ക് ഉണ്ടായിരിക്കും. മാത്രമല്ല ഏത് കാര്യത്തേയും മനസ്സ് കൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിച്ച് തീരുമാനമെടുക്കുന്ന രീതിയിൽ ഉള്ള കൂർമ്മ ബുദ്ധി തന്നെയാണ് ഇക്കൂട്ടരുടെ പ്രത്യേകത.
അതുപോലെ എപ്പോഴും സന്തോഷത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ഇത്തരം രേഖ ഉള്ളവർ. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തോട് കൂടി ഏത് കാര്യത്തേയും സമീപിയ്ക്കാന്‍ ഇവര്‍ എപ്പോഴും പരമാവധി ശ്രമിക്കാറുണ്ട്. ഏത് കാര്യത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിന് ഇത്തരം രേഖയുള്ളവർക്ക് ഒരു പ്രത്യേക കഴിവ് ആയിരിക്കും.
ഒരിക്കലും പണത്തിന്റെ കാര്യത്തിനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ ഇവർക്ക് ഉണ്ടാവില്ല. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തില്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരുമെങ്കിലും എത്ര വലിയ പ്രതിസന്ധിയേയും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തരണം ചെയ്യാന്‍ സാധിക്കും.
കൈകൾ പിന്നിൽ കെട്ടി സാവധാനം നടക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞോളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക