രാജ്യത്ത് ടെലികോം കമ്പനികൾ തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്. ഇതിനിടയിൽ ഒന്ന് പിടിച്ചു നിൽക്കാൻ ഓഫറകുളടെ പെരുമഴയാണ് ഓരോ ടെലികോം കമ്പനികളും പ്രഖ്യാപിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ സേവന ദാതാക്കളായ ബി എസ് എൻ എല്ലാണ് ഇപ്പോൾ പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. പുതിയ ലാപ്ടോപ് വാങ്ങുന്നവർക്കാണ് ഓഫർ ലഭ്യമാകുക. ലാപ്ടോപ് വാങ്ങിയ ബിൽ നൽകിയാൽ 2 മാസത്തേക്ക് സൗജന്യമായി ബി എസ് എൻ എല്ലിന്റെ ബി ബി ജി കോംബോ യു എൽ ഡി 45 ജിബി പ്രകാരം ഉപയോഗിക്കാം.
ഈ പ്ലാനിന്റെ നിലവിലത്തെ വില 99 രൂപയാണ്. പ്ലാൻ പ്രകാരം ദിവസം 1.5 ജിബി ഹൈസ്പീഡ് ഡാറ്റയാണ് ബി എസ് എൻ എൽ ഓഫർ ചെയ്യുന്നത്. 1.5 ജിബി ഡാറ്റ കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 1 Mbps ലേക്ക് മാറും. 90 ദിവസമാണ് ഈ ഓഫർ. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഇത് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക