ഉറക്കത്തോളം തന്നെ പഴക്കമുണ്ട് സ്വപ്നങ്ങൾക്കും. ഉറക്കത്തിൽ നാം കാണുന്ന സ്വപ്നങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്ന് പഴമക്കാർ പറയുന്നു. സ്വപ്നം കാണുന്നത് മനോഹരമായ കാര്യമാണെങ്കിലും കാണുന്നത് പാമ്പിനെയായാലോ? അന്നത്തെ ഉറക്കം പോയിക്കിട്ടാൻ പിന്നെ വേറൊന്നും വേണ്ട. എന്നാൽ പാമ്പിനെ സ്വപ്നം കാണുന്നതിന് പിന്നിൽ ചില രഹസ്യങ്ങളുണ്ട് അവയെന്തൊക്കെയാണെന്ന് നോക്കാം.
കണ്ടത് കറുത്ത പാമ്പോ? അത് മരണത്തിന്റെ സൂചനയാണ്.
കറുത്ത നിറമുള്ള പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ സ്വന്തം മരണം അടുത്തതിന്റെ സൂചനയാണ് എന്നാണ് കണക്കാക്കുന്നത്. പഴമക്കാരാണ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന കറുത്ത പാമ്പിനെ മരണവുമായി ബന്ധമുണ്ടെന്ന വിശ്വാസം പുലര്‍ത്തിയിരുന്നത്.
പാമ്പിനെ വിരട്ടിയോടിച്ചാൽ ദാരിദ്ര്യം
പാമ്പിനെ വിരട്ടി ഓടിക്കുന്നത് സ്വപ്നം കണ്ടാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ദാരിദ്ര്യമായിരിക്കും.
പാമ്പ് കാലിൽ ചുറ്റിയാൽ
കാലില്‍ പാമ്പ് ചുറ്റുന്നതായി സ്വപ്നം കണ്ടാല്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അനുഭവിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
പാമ്പ് കൊത്തിയാൽ സമ്പത്തും സമൃദ്ധിയും
പാമ്പ് ആഞ്ഞുകൊത്തുന്നതാണ് സ്വപ്നത്തില്‍ വരുന്നതെങ്കില്‍ ഇത്തരം വ്യക്തികളെത്തേടി സമ്പത്തും സമൃദ്ധിയും വരുമെന്നാണ് കണക്കാക്കുന്നത്.
പത്തി വിടർത്തിയ പാമ്പിനെ കണ്ടാൽ
സ്വപ്നത്തില്‍ കാണുന്നത് പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പിനെയാണ് എങ്കില്‍ ശത്രുക്കളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഒന്നിന് പകരം രണ്ട് പാമ്പുകള്‍ പത്തി വിടര്‍ത്തി നില്ക്കുന്നതായി സ്വപ്നം കണ്ടാസ് ഐശ്വര്യത്തിന്റെ അടയാളമായാണ് വിശ്വസിക്കപ്പെടുന്നത്.
പാമ്പിനെ കൊല്ലുന്നത് കണ്ടാൽ
ശത്രുക്കള്‍ ഇല്ലാതാകുന്നതിന്റെ സൂചനയാണ് പാമ്പിനെ കൊല്ലുന്നതായി സ്വപ്നം കാണുന്നതെന്ന വിശ്വാസവും പഴമക്കാര്‍ക്കിടയില്‍ നിലനിന്നിരുന്നു.
പാമ്പ് കഴുത്തിലൂടെ വീണാൽ
കഴുത്തില്‍ വീഴുന്ന പാമ്പ് കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വസിക്കുന്നത്. സ്വപ്നം കാണുന്നവര്‍ സമ്പന്നനാകും
പാമ്പ് കടിച്ചാൽ രക്ഷപെട്ടു
ശരീരത്തില്‍ പാമ്പ് കടിച്ച് രക്തസ്രാവമുണ്ടാകുന്നതായി സ്വപ്നം കണ്ടാല്‍ ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും ശുഭസൂചനയായാണ് കണക്കാക്കപ്പെടുന്നത്.
പാമ്പിൽ നിന്നും ഒളിച്ചോടിയാൽ
പാമ്പില്‍ നിന്ന് ഒളിച്ചോടുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ ഒളിച്ചോടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഴമക്കാര്‍ പറയുന്നത്. അല്ലെങ്കില്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതെങ്കിലും സാഹചര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന സൂചനകളും ഈ സ്വപ്നം നല്‍കുന്നുണ്ട്.
പാമ്പുകളുള്ള കുഴിയിൽ വീണാൽ
പാമ്പുകളുള്ള കുഴിയില്‍ വീഴുന്നതായാണ് കാണുന്നതെങ്കില്‍ വ്യക്തിജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ തകര്‍ച്ചകളും വീഴ്ചകളും ഉണ്ടാകാന്‍ പോകുന്നുവെന്നാണ് അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക