തിരുവനന്തപുരം: കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും.
ഞങ്ങള്‍ക്കെതിരെയുള്ള മത്സരത്തിലും മെസ്സിക്ക് പരാജയമായിരിക്കും; നൈജീരിയന്‍ താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക