തായ്ലൻഡിലെ അണ്ടർ 16 ഫുട്ബോൾ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങിയിട്ട് ഇന്നേക്ക് എട്ട് ദിവസം. ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ നിറയുമ്പോഴും തങ്ങളുടെ കുട്ടികൾക്കും കോച്ചിനുമായി കാത്തിരിക്കുകയാണ് ഇവിടത്തെ ജനത.
വടക്ക് തായ്ലൻഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ഗുഹാമുഖം അടഞ്ഞു പോകുകയായിരുന്നു. പത്തു കിലോമീറ്ററോളം നീളമുള്ള ഗുഹയിൽ ഏതു ഭാഗത്താണ് ഇവർ കുടുങ്ങിയിരിക്കുന്നതെന്ന് ഇപ്പോഴും നിശ്ചയമില്ല. ഒരാഴ്ചയായി തുടരുന്ന തിരച്ചിലിൽ ഇതുവരെ പ്രതീക്ഷയ്ക്കു വകനൽകുന്ന യാതൊന്നുമുണ്ടായിട്ടില്ല. ഗുഹാമുഖം പൂർണ്ണമായി അടഞ്ഞു പോയതിനാൽ രക്ഷാപ്രവർത്തനവും ദുഷ്ക്കരമാണ്. ബ്രിട്ടനിൽ നിന്നുള്ള ഗുഹാവിദഗ്ധരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക