മഹാരാജാസ് കോളേജിൽ എസ് ഡി പി ഐ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സി പി എം എറണാകുളം ജില്ലാകമ്മിറ്റി അറിയിച്ചു. കുടുംബത്തിന് പുതിയ വീട് വച്ച് നൽകുകയും സഹോദരിയുടെ വിവാഹച്ചിലവും പാർട്ടി വഹിക്കും. അഭിമന്യുവിന്റെ മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും.
അഭിമന്യുവിനോടൊപ്പം ആക്രമണം നേരിട്ട് പരിക്കേറ്റ അർജ്ജുന്റെയും വിനീതിന്റേയും ചികിത്സാചിലവുകളും പാർട്ടി വഹിക്കും. ഇതിനായി ഈ മാസം 15, 16 തീയതികളിൽ എറണാകുളം ജില്ലയിൽ പിരിവ് നടത്തുമെന്നും സി പി എം ജില്ലാ കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക