മോഹൻലാലും ലാൽജോസും ഒന്നിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന സൂപ്പർഹിറ്റ് ഗാനം യൂട്യൂബിൽ നിന്നും പിൻവലിച്ചു. സിനിമ ബോക്സ്ഓഫീസിൽ വലിയ വിജയമായിരുന്നില്ലെങ്കിലും ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഏറ്റവും കൂടുതലാളുകൾ കണ്ട മലയാള ഗാനവും ഇതുതന്നെയായിരുന്നു.
കോപ്പിറൈറ്റുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്നാണ് ഗാനം യൂട്യൂബിൽ നിന്നും പിൻവലിച്ചത്. ഗാനം അപ്ലോഡ് ചെയ്ത സ്വകാര്യ കമ്പനിക്കെതിരെ ചിത്രത്തിന്റെ പകർപ്പവകാശം കിട്ടിയ സ്വകാര്യ ചാനൽ നൽകിയ പരാതിയിന്മേലാണ് ഈ നടപടി.
ആഷിഖ് അബുവിനെതിരെ വൻ സാമ്പത്തിക ക്രമക്കേട് ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക