രണ്ടാഴ്ചത്തെ അമേരിക്കൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യാത്ര തിരിക്കും. അമേരിക്കൻ യാത്രയുടെ കാര്യം ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. ജൂലൈ 18 ന് മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷം മാത്രമേ ഇനി മന്ത്രിസഭായോഗം ചേരുകയുള്ളൂ.
നിപ്പ പ്രതിരോധനത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾ അംഗീകരിച്ച് ബർട്ടിമോറിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരളം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആദരവ് നൽകുന്നുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കക്ക് പോകുന്നത്, ആരോഗ്യ മന്ത്രി കെ കെ ശൈലജയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. പിന്നീട് ഫിലാഡൽഫിയയിൽ നടക്കുന്ന മലയാളി സംഘടനകളുടെ സമ്മേളനത്തിലും പിണറായി പങ്കെടുക്കും.
രണ്ടാഴ്ച മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിലും ഭരണച്ചുമതല മറ്റാരെയും ഏല്പിച്ചിട്ടില്ല. ഭാര്യ കമലയും പിണറായി വിജയനോടൊപ്പം അമേരിക്ക സന്ദർശനത്തിനായി പോകുന്നുണ്ട്. വിവിധ മലയാളി സംഘടനകളുടെ പരിപാടികളിൽ ഇരുവരും പങ്കെടുക്കും.
സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന എസ് ഡി പി ഐ യെ നിരോധിക്കണം; ഇ ടി മുഹമ്മദ് ബഷീർ
പ്രതികരിക്കാൻ ഇവിടെ എഴുതുക